പയ്യന്നൂരിലെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പയ്യന്നൂർ മമ്പലം സുരഭി നഗറിലെ ഗംഗാധരന്റെയും രത്നവല്ലിയുടെയും മകൻ രഗിൽ ഗംഗാധരൻ (26) ആണ് മരിച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ രാഗിൽ ഇപ്പോൾ കാസർകോട് പെരിയ ബസ്റ്റോപ്പിന് സമീപമാണ് താമസം. വെള്ളിയാഴ്ച്ച വൈകുന്നേരം സഹോദരി രജിന (22)യുമൊത്ത് ഇരുചക്രവാഹനത്തിൽ പെരിയയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തെക്ക് വരുമ്പോൾ കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാഗിൽ ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഐശ്വര്യ. ഉച്ചകഴിഞ്ഞ് മൂന്നരക്ക് പയ്യന്നൂരിലെത്തിക്കുന്ന മൃതദേഹം പെരിയയിൽ എത്തിച്ച് സംസ്ക്കരിക്കും.പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനും, കോൽക്കളി കലാകാരനും ആയിരുന്നു.

error: Content is protected !!