പരിയാരം മെഡിക്കൽ കോളേജിന് 500 കോടിയുടെ വികസന പദ്ധതി

പരിയാരം മെഡിക്കൽ കോളേജിനുവേണ്ടി 500 കോടിയുടെ പദ്ധതി.പ്രവർത്തനം ആരംഭിച്ച് 25 വർഷം തികയുന്ന സന്ദർഭത്തിലാണ് മെഡിക്കൽ കോളേജ് അത്യാധുനിക രീതിയിൽ നവീകരിക്കാൻ ഒരുങ്ങുന്നത്.ഇതിനായി മൂന്ന് മാസത്തിനുള്ളിൽ പദ്ധതികൾ സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.

500 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിക്കാൻ ഒരുങ്ങുന്നത് എന്ന് പ്രിൻസിപ്പൾ ഡയറക്ടർ ഡോ.എൻ റോയ് അറിയിച്ചു.ആശുപത്രിക്ക് പൂർണമായി ചുറ്റുമതിൽ സ്ഥാപിക്കുക, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹോസ്റ്റൽ സമുച്ചയങ്ങൾ എന്നിവയും നിർമിക്കും. ഇത് കൂടാതെ മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹൃദയാലയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി പ്രത്യേക ആശുപത്രി കെട്ടിടം തന്നെ നിർമിക്കും. ഇന്നുള്ള 200 ബെഡുകൾ 300 ആയി വർദ്ധിപ്പിക്കും. കാമ്പസ് സൗന്ദര്യവൽക്കരിക്കാനുള്ള പദ്ധതി കൂടി ഇതോടൊപ്പം നടപ്പിലാക്കും.

കിഫ്ബിയിൽ നിന്നും മെഡിക്കൽ കോളേജ് നവീകരണത്തിന് ആവശ്യമായ തുക എത്ര വേണമെങ്കിലും നൽകും എന്നാണ് സർക്കാർ നിർദ്ദേശം.

error: Content is protected !!