തെരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സംസ്ഥാനത്ത് 242 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ഏറ്റവും കൂടുതൽ നാമനിർദ്ദേശ പത്രികകൾ വയനാട്ടിലാണ് സ്വീകരിച്ചത്, 22 എണ്ണം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ആലത്തൂർ മണ്ഡലങ്ങളിൽ ഏഴുവീതം പത്രികകളാണ് സ്വീകരിച്ചത്. അതേസമയം, സരിത.എസ്.നായർ എറണാകുളത്തും വയനാട്ടിലും സമർപ്പിച്ച പത്രികകകൾ തള്ളി.

തെരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ പൊതു അവധി ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടിയാണ് അത്.
സംസ്ഥാനത്താകെ രണ്ട് കോടി അറുപത്തിഒന്ന് ലക്ഷത്തോളം വോട്ടർമാരാണുള്ളത്. ഇതിൽ 173 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ആളുകൾ ഭിന്നശേഷിക്കാരുമാണ്. അതീവ പ്രശ്‌നബാധിത ബൂത്തുകള്‍ 817ഉം മാവോയിസ്റ്റ് ഭീഷണിയുള്ള 162 ബൂത്തുകളും സംസ്ഥാനത്തുണ്ട്.

സംസ്ഥാനത്ത് നൂറിനു മുകളിൽ പ്രായമുള്ള 2213 വോട്ടർമാർ ഉള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

error: Content is protected !!