പോളിംഗ് സ്റ്റേഷനിൽ കൈക്കുഞ്ഞിനെ സംരക്ഷിച്ച പോലീസുകാരന് അഭിനന്ദന പ്രവാഹം

തിരെഞ്ഞെടുപ്പിൽ വയസായവരെ അടക്കം വോട്ട് ചെയ്യുന്നതിന് ബൂത്തുകളിൽ എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ എന്തും ചെയ്യും.കിടപ്പിലായവരെ വരെ ഇത്തരത്തിൽ ബൂത്തുകളിൽ എത്തിച്ച് വോട്ട് ഉറപ്പാക്കും.എന്നാൽ കൈക്കുഞ്ഞുമായി നിൽക്കുന്ന ഒരു പോലീസുകാരന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.

വടകര ലോക്സഭാമണ്ഡലത്തിലേ വള്ള്യാട് 115 ആം നമ്പർ ബൂത്തിലേക്ക് ഇന്ന് വോട്ട് ചെയ്യാൻ ഒരു അമ്മ കൈക്കുഞ്ഞുമായി എത്തി.വോട്ടിങ്ങിൽ പ്രയാസമനുഭവപെട്ട ഇവരെ സഹായിക്കാൻ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടാരുന്ന പോലീസുകാരൻ സഹായഹസ്തവുമായി എത്തി.കൈക്കുഞ്ഞിനെ സുരക്ഷിതമായി തന്റെ കൈകളിലേക്ക് പോലീസുകാരൻ ഏറ്റുവാങ്ങി.

അമ്മ വോട്ട് ചെയ്ത് വരുന്നതുവരെ കുഞ്ഞിനെ ഇദ്ദേഹം സുരക്ഷിതമായി കൈകളിൽ ഒതുക്കിയിരിക്കുന്ന ഈ പോലീസുകാരന്റെ ചിത്രമാണ് കേരളാ പോലീസ് ഇൻഫർമേഷൻ സെന്റർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.മാതൃകാപരമായി പ്രവർത്തിച്ച പോലീസുകാരൻ അഭിനന്ദനങ്ങളുമായി അനേകമാളുകൾ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു.

https://www.facebook.com/KeralaPoliceInformationCentre/photos/a.419816505213170/523841778143975/?type=3&theater

error: Content is protected !!