കാസർഗോഡ് പോളിംഗ് ബൂത്തിൽ സംഘർഷം ; 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

കാസർഗോഡ് ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമിച്ചത് എന്നാണ് പരാതി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റ് ജലീല്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

error: Content is protected !!