വയനാട്ടിൽ കനത്ത മഴ

വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് കടന്നതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടങ്ങി. കൽപ്പറ്റ, ബത്തേരി എന്നിവടങ്ങളിൽ ഉൾപ്പടെയാണ് മഴ പെയ്യുന്നത്. മഴ തിമിർത്തു പെയ്യുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് വോട്ടർമാർ എത്തുന്നുണ്ട്.

വയനാട്ടിൽ ഇതുവരെ 74.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 75 ശതമാനം പിന്നിടുമെന്നായിരുന്നു പ്രതീക്ഷകൾ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ മണ്ഡലത്തിൽ 80 ശതമാനം പോളിംഗ് കടക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷകൾ. എന്നാൽ പ്രതികൂല കാലാവസ്ഥ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക യുഡിഎഫ് ക്യാന്പിലുണ്ട്.

error: Content is protected !!