കണ്ണുരിൽ പി കെ രാഗേഷിന്റെ പിന്തുണ : മുസ്ലീംലീഗിൽ ഭിന്നത ,തുറന്ന് പറഞ് ലീഗ് നേതാവ് വീഡിയോ കാണാം

കണ്ണൂർ: ലോക് സഭ തെരെഞ്ഞെടുപ്പിൽ പി കെ രാഗേഷ് യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലീഗിനകത്ത്  അസ്വാരസ്യം ഉടലെടുത്തത്. . ലീഗിന് കൈവന്ന കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം തട്ടിപ്പറിച്ച് പാർട്ടിയെ പ്രതിസന്ധിയിലേക്കു തള്ളിവിട്ട വ്യക്തി ഇപ്പോൾ യുഡിഎഫ് നേതാവ് ചമയുന്നതിനെതിരെയാണ് ഒരു വിഭാഗം ലീഗുകാർ രംഗത്തെത്തിയിരിക്കുന്നത്.പ്രത്യക്ഷ ആരോപണവുമായ്  മുസ്ലിം ലീഗിന്റെ കണ്ണൂർ ടൗൺ മേഖലാ മുൻ ജോ. സെക്രട്ടറിയായ കബീർ മാസ്റ്റർ തന്നെ രംഗത്തെത്തി. ഇദ്ദേഹം സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റായ പഞ്ഞിക്കയിൽ ഡിവിഷനിൽ യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിച്ചു കൊണ്ട് കൗൺസിലറായി ,മുന്നണി ഉറപ്പിച്ച കോർപ്പറേഷൻ ഭരണം താറുമാറാക്കിയ രാഗേഷ് പിന്നീടുള്ള ഓരോ ചുവടും യുഡിഎഫിനെ തളർത്താൻ ഉപയോഗിക്കുകയാണ് ചെയ്തതെന്നു കബീർ മാസ്റ്റർ വീഡിയോയിൽ ആരോപിക്കുന്നു. ഒപ്പം ഇത് രാഷ്ട്രീയ കച്ചവടമാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.ഈ മനം മാറ്റം ലീഗ് പ്രവർത്തകർക്കിടയിൽ വലിയ  ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വീഡിയോ

യു ഡി എഫ് നേതൃത്വവുമായി ഇടഞ്ഞ പി.കെ രാഗേഷ് എൽ ഡി എഫിനൊപ്പം നിന്നതോടെയാണ് കണ്ണൂർ കോർപ്പറേഷൻ ഭരണം എൽ ഡി എഫിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസമാണ് പി.കെ രാഗേഷ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ സംരക്ഷണ സമിതി ലോക്സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫിന് പിൻതുണ പ്രഖ്യാപിച്ചത്.

error: Content is protected !!