കണ്ണൂർ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; ആദ്യത്തെ മയക്കുമരുന്ന് കടത്ത് കേസ്.

 

കണ്ണൂർ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം. ഇന്നലെ രാത്രി ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക് പോകുന്നതിന് എത്തിയ കൊട്ടാരക്കര സ്വദേശി ഷാനവാസിൽ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ടെർമിനൽ കെട്ടിടത്തിൽ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്.

error: Content is protected !!