വെള്ളൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്.

പയ്യന്നൂര്‍: വെള്ളൂര്‍ പുതിയങ്കാവില്‍ ആള്‍ട്ടോ കാറും ഇന്നോവ കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. കാങ്കോല്‍ കുണ്ടയം കൊവ്വലിലെ വി.പി അബ്ദുള്‍ സലാമിന്റെ മകന്‍ ഷിയാസ് അഹമ്മദ് (11), തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ എസ്. അസ്മ (61), തുഫൈലിന്റെ ഭാര്യ ഫര്‍ഹാന(28), മകള്‍ ദുവാ തുഫൈല്‍(3) എന്നിലര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. അള്‍ട്ടോ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

error: Content is protected !!