കണ്ണൂർ-ഡൽഹി-കോഴിക്കോട് വിമാന സർവീസിന് തുടക്കം

കണ്ണൂർ-ഡൽഹി-കോഴിക്കോട്  രാജ്യാന്തര പാതയിൽ എയർഇന്ത്യ സർവീസിന് തുടക്കം. കണ്ണൂർ വിമാനത്താവളത്തിന്റെയും വ്യവസായ വകുപ്പിന്റെയും സ്പെഷ്യൽ ഓഫിസറുടെ ചുമതല വഹിക്കുന്ന എ.കെ.വിജയകുമാർ തിരിതെളിയിച്ചു ഉദ്‌ഘാടനം ചെയ്തു. എയർഇന്ത്യ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമൊപ്പം കേക്കു മുറിച്ചു മധുരം നുണഞ്ഞുമായിരുന്നു ആഘോഷം. ആദ്യയാത്രക്കാർക്കു ഉപഹാരങ്ങളും സമ്മാനിച്ചു. രാവിലെ 9.07നു ഡൽഹിയിൽ നിന്നു പുറപ്പെട്ട വിമാനം 11.44നു കണ്ണൂരിൽ ഇറങ്ങി. കണ്ണൂരിലും വൻ സ്വീകരണമാണ് ഒരുക്കിയത്. കിയാലിന്റെ ഫയർ റസ്ക്യൂ വിഭാഗം വാട്ടർ സല്യൂ ട്ടോടെയാണു വിമാനത്തെ വരവേറ്റത്.

error: Content is protected !!