പാവം പാഷാണം ഷാജി.!; സെന്‍കുമാറിന്റെ പുതിയ ഇര.

പാവം പാഷാണം ഷാജി. സ്ഥാനത്തും അസ്ഥാനത്തും തന്റെ പേര് വലിച്ചിഴക്കപ്പെടുന്നത് എന്തിനാണെന്ന് ആ സാധു കരുതുന്നുണ്ടാവും. കേരളാ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ രൂപ സാമ്യം ഇതുവരെ ക്രെഡിറ്റായിട്ടാണ ്ആ കലാകാരന്‍ കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ തന്നെ ഒരു രൂപ സാമ്യത്തിലെന്തിരിക്കുന്നു. എന്നാല്‍ ഇന്ന് ആ സാമ്യം വെച്ച് അധിക്ഷേപത്തിന്റെ സ്വരത്തില്‍ ചിലര്‍ സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. അതും കേരളത്തിന്റെ മുന്‍ ഡി ജി പി തന്നെ.

1985 ബാച്ച് ഐ പി എസ് ഓഫീസര്‍ ബെഹ്‌റ ഒഡീഷയിലെ പുരി ജില്ലക്കാരനാണ്. സി ബി ഐയില്‍ എസ് പിയായും ഡി ഐ ജിയായും സേവനമനുഷ്ടിച്ചിട്ടുള്ള ബെഹ്‌റ ദേശീയ അന്വേഷണ ഏജന്‍സിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രതിഭാശാലിയായ ഒരു ഉദ്യോഗസ്ഥന്‍. പാഷാണം ഷാജിയാവട്ടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായിട്ട് കുറച്ച് നാളുകളായി. ഇദ്ധേഹത്തിന്റെ യഥാര്‍ത്ഥ പേര് സജു നവോദയ എന്നാണ്. എറണാകുളം സ്വദേശിയായ സജു സ്‌റ്റേജ് ഷോകളിലൂടെ കഠിന പ്രയത്‌നം നടത്തിയാണ് സിനിമാ ലോകത്തെത്തിയത്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും സജുവും തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മികവു തെളിയിച്ച രണ്ട് വ്യക്തികളാണ്. മലയാളികള്‍ക്കാവട്ടെ ഇവര്‍ ഏറെ പ്രിയങ്കരരും.

കേരളത്തിലെ മുന്‍ ഡി ജി പിയും ഇപ്പോഴത്തെ സംഘപരിവാര്‍ സഹയാത്രികനുമായ ടി പി സെന്‍കുമാറാണ് സജുവിനേയും ബെഹ്‌റയേയും ചേര്‍ത്ത് അത്ര സുഖകരമല്ലാത്ത പ്രസ്ഥാവന നടത്തിയത്. സജുവെന്തോ ഒരു പരാജയമാണെന്ന തരത്തിലാണ് സെന്‍കുമാറിന്റെ പ്രസ്ഥാവന വന്നിരിക്കുന്നത്.
‘പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും. എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.”, എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.


സെന്‍കുമാര്‍ പരിഹാസ രൂപേണയായിരുന്നു ഈ പരാമര്‍ശം നടത്തിയത്.
സംഘപരിവാര്‍ സഹയാത്രികനായതിനു ശേഷം സെന്‍കുമാര്‍ പല വിവാദ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. താന്‍ സംഘപരിവാറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിനു ശേഷമാണ് തനിക്ക് ബുദ്ധി വെച്ചതെന്നാണ് സെന്‍കുമാര്‍ ഇടയ്ക്കിടയ്ക്ക് പ്രതികരിക്കാറുള്ളത്.

REPORT BY,

Zubair kp

error: Content is protected !!