കണ്ണൂർ മട്ടന്നൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് ​ഗുരുതര പരിക്ക്; രണ്ടാഴ്ച്ചയ്ക്കിടെ കുട്ടികൾ ബോംബിന് ഇരയാകുന്നത് ഇത് രണ്ടാം തവണ.

 

കണ്ണൂർ: ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച് വീണ്ടും വിദ്യാർത്ഥിക്ക് പരിക്ക്. മട്ടന്നൂർ പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് പറ്റിയത്,. വിജിൽ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിൽ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നു.

ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേൽക്കുന്നത്. കഴിഞ്ഞയാഴ്ച്ച നടുവിലിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സ്ഫോടനുമുണ്ടായി മകനടക്കം രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

error: Content is protected !!