500 ൽ അതികം ബൂത്തുകളിലും സമയത്തിന് ശേഷവും ക്യു

കനത്ത പോളിംഗ് രേഖപ്പെടുത്തിയ തിരെഞ്ഞെടുപ്പ് ആറ് മണിക്ക് ശേഷവും തുടരുന്ന കാഴ്ചയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും കാണുന്നത്.നിലവിലെ കണക്ക് അനുസരിച്ച് പോളിംഗ് ശതമാനം 75 കടന്നു.

എന്നാൽ ആറുമണിക്ക് ശേഷവും 625 ബൂത്തുകളിൽ ആളുകൾ ക്യൂവിൽ നിൽക്കുന്ന സ്ഥിതിയായിരുന്നു.ഇതോടെ സംസ്ഥാനത്ത് പോളിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടായേക്കും.പലസ്ഥലങ്ങളിലും വ്യാപകമായി വോട്ടിങ് മിഷൻ പ്രവർത്തനം നിലച്ചതാണ്‌ സമയം ഇത്രെയും നീട്ടിയത്.നിലവിലെ കണക്കനുസരിച്ച് എൽഡിഎഫും യുഡിഎഫും കനത്ത മത്സരം കാഴ്ച്ച വെച്ച കണ്ണൂരാണ് പോളിംഗ് ശതമാനത്തിൽ മുന്നിൽ.81 ശതമാനം വോട്ടാണ് ഇവിടെ പോൾ ചെയ്തത്.

ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,പത്തനംത്തിട്ട,തൃശൂർ എന്നിവിടങ്ങളിലും കനത്ത പോളിംങ്ങാണ് ഉണ്ടായത്.

error: Content is protected !!