സർക്കാർ വേട്ടയാടുന്നു ; സുരക്ഷ തേടാനൊരുങ്ങി സുമലത

തങ്ങള്‍ക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയ്ക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് മാന്ത്യ സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത.

പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് കുമാരസ്വാമി തങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന് സുമലത പറഞ്ഞു. ജെ.ഡി.എസ് നേതാക്കള്‍ ഏതറ്റം വരെ പോകാനും തയ്യാറാണ്. അതുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കാനും സി.ആര്‍.പി.എഫ് സുരക്ഷ തേടാനും തീരുമാനിച്ചിരിക്കുകയാണെന്ന് സുമലത പറഞ്ഞു.

ഗവണ്‍മെന്‍റിന്‍റെ പാവയെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിത്തുന്ന കര്‍ണാടക പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. തന്നെ സഹായിച്ച ബിസ്സിനസ്സ് ഉടമയുടെ ട്രേഡ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുക ഇതൊക്കെയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നതെന്നും സുമലത പറഞ്ഞു.

error: Content is protected !!