2008-ൽ ഇരിക്കൂർ പെരുമണ്ണിൽ 10 കുട്ടികൾ മരിച്ച വാഹനാപകടം; പ്രതിക്ക് 10 വർഷം കഠിന തടവ്.

 

തലശ്ശേരി ∙ പടിയൂർ പെരുമണ്ണിൽ ജീപ്പ് പാഞ്ഞുകയറി 10 കുട്ടികൾ മരിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവർക്ക് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ വീട്ടിൽ എം.അബ്ദുൽ കബീറി(36)നാണു ശിക്ഷ. ഓരോ കുട്ടിയുടെ മരണത്തിനും 10 വർഷം വീതം തടവും  വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ലക്ഷം രൂപ വീതം നൽകണം.

അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു,റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍,സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം,സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍,രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍,ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍,സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍,ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍,ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കുരുന്നുകളുടെ ഓര്‍മയ്ക്കായി വിദ്യാര്‍ഥികളുടെ മൃതദേഹം സംസ്‌കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ നാട്ടുകാര്‍ മുന്‍കൈ എടുത്ത് സ്മൃതി മണ്ഡപം നിര്‍മിച്ചിട്ടുണ്ട്.

പിഴ അടച്ചില്ലെങ്കിൽ 30 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2008 ഡിസംബർ 4നു വൈകിട്ട് സ്കൂൾ വിട്ടു റോഡരികിലൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന പെരുമണ്ണ് നാരായണ വിലാസം എൽപി സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കായിരുന്നു  വാഹനം പാഞ്ഞുകയറിയത്. കുട്ടികൾക്കിടയിലേക്ക് അമിത വേഗത്തിൽ വാഹനം ഓടിക്കയറി എന്നാണു കേസ്.

error: Content is protected !!