കണ്ണൂരിൽ സുധാകരന് മൂന്ന് അപരന്മാർ, രണ്ടെണ്ണം ശ്രീമതിക്ക്.

 

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയ പരിധി ഇന്നലെ വൈകീട്ട് മൂന്നോടെ അവസാനിച്ചപ്പോൾ കണ്ണൂർ ലോക് സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് മൂന്ന് അപരന്മാരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതിക്ക് രണ്ട് അപരന്മാരും. ആകെ 17 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.ഇതിൽ എട്ട് പേർ ഇന്നലെ പത്രിക നൽകി.2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുധാകരന് രണ്ടും പി.കെ.ശ്രീമതിക്ക് ഒരു അപരയുമാണുണ്ടായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീമതി പുത്തലത്തിന് 1500 വോട്ടും സുധാകരൻ കൊല്ലോന് 4240 വോട്ടും സുധാകരൻ ശ്രീശൈലത്തിന് 2745 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.കെ.ശ്രീമതിക്ക് 4,27,622 വോട്ടും കെ.സുധാകരന് 4,21056 വോട്ടും കിട്ടി..സുധാകരൻ 6566 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

error: Content is protected !!