പി എം നരേന്ദ്രമോദിയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു

പിഎം നരേന്ദ്രമോദി എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. സിനിമ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന സിനിമയാണ് പിഎം നരേന്ദ്ര മോദി.

വെള്ളിയാഴ്ച രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നടപടി. നേരത്തെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.

error: Content is protected !!