കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മാരക ലഹരി ഗുളികയുമായി ഒരാൾ പിടിയിൽ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ.വിരാജ് പേട്ടയിൽ നിന്നും വന്ന ബസ്സിൽ കടത്തുകയായിരുന്ന 101 ഗ്രാം സ്പാസ്മോ പ്രോക്സി വോൺ ലഹരി ഗുളികകൾ ആണ് തലശ്ശേരി സ്വദേശിയായ ടി.പി ഹുസ്സൈന്റെ പക്കൽ നിന്നും പിടികൂടിയത്.

168 ഗുളികകൾ ആണ് ഇയാളിൽ നിന്നും എക്സൈസ് സംഘത്തിന് ലഭിച്ചത്.തലശ്ശേരിയിലും പരിസരപ്രേദേശങ്ങളിലും വില്പനനടത്തുന്നതിനാണ് വിരാജ് പേട്ടയി നിന്നും ഇയാൾ ഗുളികകൾ എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.എക്സൈസ് ഇൻസ്പെക്ടർ ഉദയകുമാർ പ്രിവന്റീവ് ഓഫീസർമരായ ദിനേശൻ.കെ, സുധീർ കെ.ടി, സി.ഇഒമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി.പി.ഒ ഷമീർ എന്നിവരനടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.തിരഞ്ഞെടുപ്പിനെ തുടർന്ന് അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

error: Content is protected !!