ഡോക്ടർമാരെ ജോലി വാഗ്ദാനം ചെയ്ത് കബിളിപ്പിച്ചു

ദന്തല്‍ ഡോക്ടര്‍മാരായി ജോലിനല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. ഏമ്പേറ്റിലെ തങ്കമണിയുടെ പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സിലെ ഹരിഹരന്റെ പേരിലാണ് കേസ്. കഴിഞ്ഞവര്‍ഷം ബിഡിഎസ് ബിരുദധാരികളായ തങ്കമണിയുടെ മകള്‍ക്കും സുഹൃത്തിനും മംഗലാപുരം കെഎംസി ആശുപത്രിയില്‍ ജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് 33,000 രൂപ വാങ്ങി ജോലി നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.

കഴിഞ്ഞവര്‍ഷം ഹരിഹരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ആയച്ചുകൊടുക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വഞ്ചനകുറ്റത്തിന് പോലീസ് ഹരിഹരന്റെ പേരില്‍ കേസെടുത്തു.

error: Content is protected !!