പെരുമാറ്റത്തിലെ മര്യാദ നിർമ്മലക്കുണ്ട് ; ആശുപത്രിക്കിടക്കയിൽ പ്രതിരോധമന്ത്രിയെ പുകഴ്ത്തി തരൂർ

പെ​രു​മാ​റ്റ​ത്തി​ലെ മ​ര്യാ​ദ എ​ന്ന​ത് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ അ​പൂ​ർ​വ ഗു​ണ​മ​മാ​ണെ​ന്നും അ​ത് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നി​ൽ കാ​ണാ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ച്ച നി​ർ​മ​ല സീ​താ​രാ​മ​നെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​രൂ​ർ പു​ക​ഴ്ത്തി​യ​ത്. തു​ലാ​ഭാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ത്രാ​സ് പൊ​ട്ടി ത​ല​യ്ക്കു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​രൂ​രി​നെ തി​ങ്ക​ളാ​ഴ്ച പ്ര​തി​രോ​ധ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ലെ സ​ജീ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി നി​ർ​മ​ല സീ​താ​രാ​മ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. സീ​താ​രാ​മ​ൻ ത​ന്‍റെ ക​രം പി​ടി​ച്ചു. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ അ​പൂ​ർ​വ ഗു​ണ​മ​മാ​ണ് പെ​രു​മാ​റ്റ​ത്തി​ലെ മ​ര്യാ​ദ എ​ന്ന​ത്. ഇ​ത് നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​വ​ർ​ത്തി​ക​ളി​ൽ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

error: Content is protected !!