ഇന്ത്യ വിജയകരമായി നിർഭയ് പരീക്ഷിച്ചു

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ആ​യി​രം കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യു​ള്ള സ​ബ്‌​സോ​ണി​ക് ക്രൂ​സ് മി​സൈ​ല്‍ നി​ർ​ഭ​യ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒ​ഡീ​ഷ​യി​ലെ അ​ബ്ദു​ള്‍ ക​ലാം ദ്വീ​പി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്.

ക​ര​യി​ല്‍ നി​ന്നും, ആ​കാ​ശ​ത്തു​നി​ന്നും, ക​ട​ലി​ല്‍ നി​ന്നും മി​സൈ​ല്‍ പ്ര​യോ​ഗി​ക്കാ​നാ​കും. ആ​ണ​വാ​യു​ധ​ങ്ങ​ളും സാ​ധാ​ര​ണ ആ​യു​ധ​ങ്ങ​ളും ഒ​രേ പോ​ലെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് നി​ര്‍​ഭ​യ്‌. 42 മി​നി​റ്റ് 23 സെ​ക്ക​ൻ​ഡി​ൽ ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്താ​ന്‍ മി​സൈ​ലി​ന് ക​ഴി​യും.

error: Content is protected !!