ബംഗാളിലും ത്രിപുരയിലും നടന്നത് വ്യാപക ക്രമക്കേടുകൾ എന്ന് സിപിഎം ; 464 ബൂത്തുകളിൽ റീപോളിംഗ് ആവശ്യം

പശ്ചിമ ബംഗാളിലും ത്രിപുരയിലുമായി 464 ബൂത്തുകളിൽ റീ പോളിങ് വേണമെന്ന ആവശ്യവുമായി സി.പി.എം. വ്യാപകമായ അക്രമങ്ങളാണ് പലയിടങ്ങളിലും ഉണ്ടായത്. സുരക്ഷക്കായി അര്‍ധസൈനിക വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. സി.സി.ടി.വിയും ലൈവ് ബ്രോഡ്കാസ്റ്റിങും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്നും സി.പി.എം ആരോപിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നീലോത്പല്‍ ബസു അടക്കമുള്ളവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചത്.

error: Content is protected !!