പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ഡിജിപിക്കെതിരെ മുല്ലപ്പള്ളിയുടെ പരാതി

പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയതില്‍ ഡിജിപിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഉത്തരവ് ദുരൂഹമെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുല്ലപ്പള്ളി പരാതി നല്‍കി.പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് സ്വാധീനിക്കനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി ആരോപിച്ചു.

രണ്ട് ദിവസം മുമ്പാണ് ഡിജിപി പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് പുറത്തിറക്കിയത്. എല്ലാ ജില്ലാ എസ്‍പിമാര്‍ക്കും സന്ദേശം അയക്കുകയായിരുന്നു. എന്നാല്‍ ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണ് വിവരം ശേഖരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതുവഴി പൊലീസ് വോട്ട് അട്ടിമറിക്കാന്‍ ആണ് ശ്രമമാണ് നടക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.

error: Content is protected !!