പ്രി​യ​ങ്ക ഗാ​ന്ധി ക​ള്ള​ന്‍റെ ഭാ​ര്യ: പ്രിയങ്കയ്‌ക്കെതിരെ ഉമാഭാരതി

ദ​ര്‍​ഗ്: പ്രി​യ​ങ്ക ഗാ​ന്ധിയെ ക​ള്ള​ന്‍റെ ഭാ​ര്യ​യെന്നു വി​ശേ​ഷി​പ്പി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് അ​ഴി​മ​തി ന​ട​ത്തി​യ​തി​ന് പ്രതിയാണെന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ്രി​യ​ങ്ക​യെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന​ത് ക​ള്ള​ന്‍റെ ഭാ​ര്യ​യായാ​ണെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​വ​ര്‍​ക്ക് ഒ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു. ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്, ഇ​വി​ടെ ആ​ര്‍​ക്കും എ​വി​ടെ​നി​ന്നും മ​ത്സ​രി​ക്കാ​മെ​ന്നും ഉ​മാ ഭാ​ര​തി വ്യ​ക്ത​മാ​ക്കി. വാ​ര​ണാ​സി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മാ ഭാ​ര​തി.

error: Content is protected !!