ശബരിമല തിരഞ്ഞെടുപ്പിൽ ഉയർത്തും ; മോദിയുടെ സാന്നിധ്യത്തിൽ പിള്ളയുടെ വിവാദ പരാമർശം

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ആര്‍ക്കും അത് തടയാനാവില്ലെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ മോദിയുടെ സാന്നിധ്യത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.

അതേസമയം കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന് മോദി കോഴിക്കോട് പറ‍ഞ്ഞു. വിജയ് സങ്കല്‍പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും, നിരവധി മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നുവെന്നും മോദി ആരോപിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!