വോട്ട് ചെയ്യണമെന്ന് മുസ്ളീം മത വിശ്വാസികളെ ഭീഷണിപ്പെടുത്തി മേനക ഗാന്ധി

ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ മുസ്‍ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ മനേക ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

“നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്‍ലിംകള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ”- എന്നാണ് മനേക ഗാന്ധി പറഞ്ഞത്.

error: Content is protected !!