വോട്ടെടുപ്പിനിടെ സംഘർഷം ; ആന്ധ്രയിൽ വൈഎസ് ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു

ആ​ന്ധ്ര​യി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷം. ആ​ന്ധ്ര​യി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ടി​ആ​ർ​എ​സ്-​വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നു കു​ത്തേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നേ​ര​ത്തെ ആന്ധ്രയിൽ ജ​ന​സേ​ന സ്ഥാ​നാ​ർ​ഥി വോ​ട്ടിം​ഗ് യ​ന്ത്രം എ​റി​ഞ്ഞു​ട​ച്ചി​രു​ന്നു. അ​ന​ന്ത്പൂ​ർ ജി​ല്ല​യി​ലെ ഗ്യൂ​ട്ടി നി​യ​മ​സ​ഭാ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി മ​ധു​സൂ​ദ​ന​ൻ ഗു​പ്ത​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത​ത്. വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത​ത്.

ആന്ധ്രയിലെ 25 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും 175 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി​യും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

error: Content is protected !!