മാണിയുടെ മരണം ; ഹിന്ദിപത്രത്തിൽ വന്നത് എം എം മാണി

കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി(86) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ പള്ളിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അങ്ങനെ വാര്‍ത്ത കൊടുത്ത് അബദ്ധം പറ്റിയിരിക്കുകയാണ് ഒരു ഹിന്ദി ദിന പത്രത്തിന്.

കെ.എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം എം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.

error: Content is protected !!