അരീക്കോട് വൈദ്യുതി ബന്ദം നിലച്ചു ; മലബാർ ഇരുട്ടിലായി

ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് വടക്കൻ കേരളത്തിൽ മുഴുവനായും വൈദ്യുതി ബന്ദം തകരാറിലായത്.വടക്കൻ ജില്ലകളിൽ എല്ലായിടത്തും ഒരുപോലെ വൈദ്യുതി തടസപ്പെട്ടതോടെ ജനങ്ങളിൽ നേരിയ തോതിൽ പരിഭ്രാന്തി ഉളവാക്കി.വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അതിവേഗം പാഞ്ഞു.

അരീക്കോട് 220 കെ.വി സബ്‌സ്റ്റേഷനിൽ വൈദ്യുതി ലൈനിന് തകരാറ് സംഭവിച്ചതാണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമായത്.അമിതമായ ഉപയോഗം ആണ് വൈദ്യുതി ലൈനിന് കേടുപാടുണ്ടാക്കിയതെന്നാണ് വിവരം.ചൂട് കൂടിയതോടെ ഏപ്രിൽ തുടക്കത്തിൽ തന്നെ കേരളത്തിൽ വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയിരുന്നു.

error: Content is protected !!