രശ്മി വധം ; ബിജു രാധാകൃഷ്ണനെയും അമ്മയേയും വെറുതെ വിട്ടു

ഭാ​ര്യ ര​ശ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​നെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​ച്ച വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. ബി​ജു​വി​ന്‍റെ അ​മ്മ രാ​ജ​മ്മാ​ളി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വും റ​ദ്ദാ​ക്കി.

വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ന​ട​പ​ടി. ത​നി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ബി​ജു​വി​ന്‍റെ വാ​ദം ഡി​വി​ഷ​ൻ ബെ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ര​ശ്മി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ മൊ​ഴി മാ​ത്രം ക​ണ​ക്കി​ലെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന് ബി​ജു​വി​നെ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. വി​ചാ​ര​ണ കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് പൂ​ജ​പ്പു​ര ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

error: Content is protected !!