മട്ടന്നൂരിൽ കാർ അപകടം ; ഒരാൾ മരിച്ചു

മട്ടന്നൂരിൽ കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.തലശ്ശേരി പെരുന്താറ്റിൽ സ്വദേശി നവീൻ കുമാറാണ് മരിച്ചത്.ഞായറാഴ്‌ച വൈകിട്ടോടെ ആയിരുന്നു സംഭവം.

മട്ടന്നൂരിൽ നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന കാർ പാറപ്പൊയിൽ വെച്ച് നിയന്ത്രണം വിട്ട് തെരുവ് വിളക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പരിക്ക് പറ്റിയ ജയരാജൻ ബാബു എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!