ഇരിട്ടിയില്‍ വീണ്ടും ബോംബു പിടികൂടി; റെയ്ഡ് വ്യാപകമാക്കി പോലീസ്.

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് ഉളിയില്‍ കല്ലേരിക്കല്‍ പാച്ചിലാളത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് ബോംബ് പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഹേഷിന്റെ വീടിനു സമീപത്തെ വയലില്‍ നിന്നാണ് ബോംബുകള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി പോലിസ് നടത്തിയ പരിശോധനയിലാണ് നാടന്‍ ബോംബ് കണ്ടെടുത്തത്.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പും സമീപപ്രദേശത്തു നിന്ന് ബോംബുകള്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം സമീപപ്രദേശമായ തില്ലങ്കേരിയിലെ പൂമരത്ത് കശുവണ്ടി പെറുക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. കശുവണ്ടി തോട്ടത്തില്‍ കുഴിച്ചിട്ട സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. കശുവണ്ടി തോട്ടം പാട്ടമെടുത്തു കശുവണ്ടി ശേഖരിക്കുകയായിരുന്ന നാസറെന്നയാള്‍ക്കാണ പരുക്കേറ്റത്.

സംഭവത്തില്‍ സമഗ്രാന്രേഷണം നടത്തണമെന്ന് സി.പി. എം തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ ബോംബ് ശേഖരവും ആയുധങ്ങളും പിടികൂടുന്നത് ജനങ്ങളെ ഭീതിയിലായ്ത്തിയിരിക്കുകയാണ്. നാട്ടില്‍ കലാപത്തിനു കോപ്പുകൂട്ടാനുളള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. ഇതിനെതിരേ ശക്തമായ പോലിസ് അന്വേഷണം ഉണ്ടാവണം. ബോംബ് ശേഖരത്തിന് പിന്നിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

error: Content is protected !!