കൊല്ലത്ത് കള്ളവോട്ട്

കേരളത്തിൽ ലോക്സഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. കൊല്ലം പട്ടത്താനം സ്കൂളില്‍ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. മാടന്‍ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്തെന്ന് പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു.സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

error: Content is protected !!