ചേർത്തലയിലും കൈപ്പത്തിക്ക് കുത്തുമ്പോൾ താമര തെളിയുന്നു

ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമര. തിരുവനന്തപുരത്തിന് സമാനമായി ചേര്‍ത്തലയിലും വോട്ട് ചെയ്തവര്‍ വോട്ടിംഗ് മെഷീനില്‍ പിഴവുള്ളതായി ആരോപിക്കുന്നു. കോണ്‍ഗ്രസിന് മാത്രമല്ല എല്‍ഡിഎഫിന് വോട്ട് ചെയ്താലും ലഭിക്കുന്നത് താമരയ്ക്കാണെന്നാണ് വോട്ടര്‍മാരുടെ ആരോപണം. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും വോട്ട് ചെയ്താല്‍ സ്‌ക്രീനില്‍ കാണിക്കുന്നത് താമരയുടെ ചിഹ്നമാണ്. എല്‍ഡിഎഫ്-യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുകൂട്ടരുടേയും പരാതിയെത്തുടര്‍ന്ന് വോട്ടിംഗ് യന്ത്രം താല്‍ക്കാലികമായി മാറ്റിവെച്ചു. ഇതേത്തുടര്‍ന്ന് വോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

error: Content is protected !!