രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ

പൊന്നാനി: ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ രംഗത്ത്. പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിന് വോട്ടഭ്യർഥിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാർഥിയെ വിജയരാഘവൻ അധിക്ഷേപിച്ചത്. പത്രിക സമർപ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയാണ്​ മോശം പരാമർശം നടത്തിയത്​. പത്രിക സമർപ്പിച്ച ശേഷം രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട്​ കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന്​ അറിയില്ലെന്നായിരുന്നു വിജയരാഘവൻെറ പരാമർശം. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

error: Content is protected !!