‘വെട്ടം പോയാൽ ഇരുട്ടത്തിരിക്കാം’ ; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് പരക്കെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജി​ല്ല​യി​ൽ പ​ര​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി. മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഉ​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് കൂ​ടി നി​യോ​ഗി​ച്ച​ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം ഉ​ൾ​പ്പെ​ടെ വൈ​ദ്യു​തി വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

കെ​എ​സ്ഇ​ബി ഇ​രി​ട്ടി ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ മാ​ത്രം ര​ണ്ട് അ​സി.​എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും 11 സ​ബ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ന​ൽ​കി​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നും വെ​ബ് കാ​മ​റ ഉ​പ​യോ​ഗ​ത്തി​നു​മ​ട​ക്കം ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി അ​നി​വാ​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ജീ​വ​ന​ക്കാ​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​ക്കേ​ണ്ട സ​മ​യ​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ന​ൽ​കി​യു​ള്ള ന​ട​പ​ടി. ഓ​രോ സെ​ക്‌​ഷ​നി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​സി. എ​ൻ​ജി​നി​യ​ർ. സ​ബ് എ​ൻ​ജി​യ​റാ​ക​ട്ടെ ത​ട​സം നേ​രി​ട്ടാ​ൽ വൈ​ദ്യു​തിബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ബ​ന്ധ​മാ​യി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​രാ​ണ്.

ക​ഴി​ഞ്ഞവ​ർ​ഷം ഏ​പ്രി​ൽ 14 മു​ത​ൽ ഇ​രി​ട്ടി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ​ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ വോ​ട്ടെ​ടു​പ്പി​ന്‍റെ​യ​ന്നോ ത​ലേ​ദി​വ​സ​മോ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടാ​ൽ 24 ന് ​മാ​ത്ര​മേ ന​ന്നാ​ക്കി​ക്കി​ട്ടൂ.

അ​വ​ശ്യസേ​വ​ന മേ​ഖ​ല​യെ​ന്ന നി​ല​യി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ന​ൽ​ക​രു​തെ​ന്ന് സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലും കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യും മാ​ത്ര​മാ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ ഒ​ന്നും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ല്ല.

error: Content is protected !!