രാജ്യം പതിനേഴാം വിധിയെഴുത്തിൽ ; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. 91 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. 42 തെ​ക്കേ​യി​ന്ത്യ​ന്‍ മ​ണ്ഡ​ല​ങ്ങ​ളും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലു​മാ​യി പ​ന്ത്ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലു​മാ​യി 42 സീ​റ്റു​ക​ളി​ലും, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്നാ​ണ് വോ​ട്ടെ​ടു​പ്പ്.

അ​സ​മി​ലും ഒ​ഡീ​ഷ​യി​ലും നാ​ലു സീ​റ്റു​ക​ൾ വീ​ത​വും ഇ​ന്ന് വി​ധി​യെ​ഴു​തും. ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, സി​ക്കിം എ​ന്നീ മു​ന്നു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള വോ​ട്ട​ടെു​പ്പും ഇ​ന്നാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലെ 45 സീ​റ്റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍.

error: Content is protected !!