കൊച്ചി മെട്രോ തൃശൂരുമായി ബന്ധിപ്പിക്കും ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി സുരേഷ് ഗോപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധപ്പിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ചെയ്യും എന്നത് വെറുംവാക്കല്ല, ചെയ്തിരിക്കും എന്നാണ് താര സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.

”ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.” എന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ വലിയ വിവാദങ്ങളും താരത്തെ പിന്തുടരുന്നുണ്ട്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

error: Content is protected !!