നടിയെ ആക്രമിച്ച കേസ് ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശം

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. എന്തടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്. കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സർക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ആരാഞ്ഞു.

ആറാം പ്രതി പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശമുള്ളതിനാൽ വിചാരണ കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നെങ്കിലും മെയ് നാലിലേക്ക് മാറ്റി.

error: Content is protected !!