കൊച്ചിയിൽ ഗ്യാസ് പൈപ്പ്ലൈനിൽ തീപിടുത്തം

കൊച്ചി സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ വിള്ളല്‍. തൃപ്പൂണിത്തുറ പാലച്ചുവടില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ അറ്റകുറ്റപണിക്കായി യന്ത്രസഹായത്തോടെ റോഡ് കുഴിച്ചതാണ് പൈപ്പ് ലൈനില്‍ വിള്ളല്‍ വരുത്തിയത്. തീ ആളിക്കത്തിയോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

പുലര്‍ച്ചെ നാല് മണിക്കാണ് പാലച്ചുവട് ഗ്യാസ് പൈപ്പ് ലൈനില്‍ നിന്ന് തീ ഉയര്‍ന്നത്. നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീ പടരാതിരിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചു. പിന്നീട് അദാനി പൈപ്പ് ലൈന്‍ ഉദ്യോഗസ്ഥരെത്തി വാല്‍വുകള്‍ അടച്ചു.

ജോലിക്കിടെ പൈപ്പ് ലൈനില്‍ സംഭവിച്ച വിള്ളല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ മറച്ച് വെക്കുകയായിരുന്നു. നിലവില്‍ പൈപ്പില്‍ അവശേഷിച്ച ഗ്യാസ് മുഴുവന്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയിട്ടുണ്ട്. ചോര്‍ച്ച പൂര്‍ണമായും അടച്ചതായി പൈപ്പ് ലൈന്‍ അധികൃതരും അറിയിച്ചു. അതേസമയം ഗ്യാസ് പൈപ്പ് ലൈന്‍ കടന്ന് പോകുന്ന പ്രദേശത്ത് മുന്‍കരുതലില്ലാതെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടത്തിനടക്കം പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

error: Content is protected !!