കെ എം മാണിയുടെ സംസ്കാരം ഇന്ന്

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ കത്തീഡ്രൽ പള്ളിയിൽ മൂന്ന് മണിയോടെയാണ് സംസ്കാരം. മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കടകൾ ഇന്ന് അടച്ചിടും. മൃതദേഹം അല്‍പസമയത്തിനകം പാലായിലെ വസതിയിലെത്തിക്കും.

error: Content is protected !!