കണ്ണൂരിൽ ആദിവാസി പെൺകുട്ടിക്ക് നേരെ പീഡന ശ്രമം ; പൂജാരി പ്രതി

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. സി.പി.എം കണ്ണൂര്‍ ചെറുവാഞ്ചേരി മുന്‍ ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കണ്ണവം പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.

പൂജ നടത്താനായി എത്തിയ മഹേഷ്, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന ഇയാള്‍ ഡിസ്ചാര്‍ജായാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!