കണ്ണൂർ നഗരത്തിൽ തുണിക്കടയിൽ മോഷണം ; നാല് ലക്ഷം രൂപ കവർന്നു

കണ്ണൂർ നഗരത്തിലെ തുണിക്കടയിൽ മോഷണം.നാലുലക്ഷം രൂപയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപത്തുള്ള മഹാലക്ഷ്മി ടെക്സ്റ്റെയിൽസിലാണ് മോഷണം നടന്നത്.കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതി മേശവലിപ്പ് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

കടയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി യിൽ മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മുഖം മൂടി ധരിച്ചാണ് മോഷ്ട്ടാവ് കൃത്യം നിർവഹിച്ചത്.

error: Content is protected !!