തിരഞ്ഞെടുപ്പ് ; കണ്ണൂരിൽ പ്രത്യേക നിരീക്ഷണം

കണ്ണൂരിലെ തിരെഞ്ഞെടുപ്പ് ബൂത്തുകളിൽ പ്രത്യേകം നിരീക്ഷണത്തിന് നീക്കം.സംസ്ഥാനത്ത് ഒട്ടാകെയുള്ള പ്രശ്നബാധിത ബൂത്തുകളിലും തീവ്ര പ്രശ്നബാധിത ബൂത്തുകളിലും സംസ്ഥാന പോലീസിന് പുറമെ 57 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും.മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കോറാം മിറോണയും ഡിജിപി ലോക്നാഥ് ബെഹ്‌റയും നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടു.

മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കണ്ണൂരിലെ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണത്തിന് തയ്യാറാകുന്നത്.1857 ബൂത്തുകളിൽ 250 എണ്ണം തീവ്രപ്രശ്നബാധിത ബൂത്തുകളും 611 എണ്ണം പ്രശ്നബാധിത ബൂത്തുകളുമാണ്.39 ബൂത്തുകൾ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയാണ്.കണ്ണൂരിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കും.

error: Content is protected !!