നിങ്ങൾ പുതിയ റേഷൻ കാർഡിനായി അപേക്ഷ നൽകിയിട്ടുണ്ടോ..? ടോക്കണ്‍ വിതരണം നടക്കുന്നു.

പുതിയ റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രം മുഖേന 2018 സപ്തംബര്‍ ആറ് മുതല്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ അപേക്ഷ നമ്പര്‍ 304450 മുതല്‍ 522945 വരെയുള്ളവര്‍ക്ക് ഏപ്രില്‍ ഒമ്പതിന് വിതരണ തീയതി സംബന്ധിച്ച ടോക്കണ്‍ വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിച്ചവര്‍ മുഴുവന്‍ രേഖകളും സഹിതം കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ടതാണ്. അന്നേ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!