കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

പുല്ലൂക്കരയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.എലിക്കോത്തീൻവിട മനോജിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 58 സി 4299 നമ്പർ പാഷൻ പ്രോ ബൈക്കാണ് ഇന്ന് പുലർച്ചെ 2.30 ഓടെ കത്തിച്ചത്. അയൽവാസിയായ അച്ചുതന്റെ വീടിന് പിറകിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്.

ബി ജെ പി പെരിങ്ങളം മണ്ഡലം മുൻ സിക്രട്ടറിയായിരുന്ന ഇയാൾ ഏതാനും മാസങ്ങളായി പാർട്ടിയിൽ സജീവമായിരുന്നില്ല. മനോജിന്റെ പരാതിയിൽ ചൊക്ലി പോലീസ് അന്വേഷണമാരംഭിച്ചു.

error: Content is protected !!