ഏഴോം വയലുകളിൽ ഇനി കൈപ്പാട് കാലം

കണ്ണൂരിനും ഒരു നെല്ലറയുണ്ട്.അതാണ് ഏഴോം.കൈപ്പാട് കൃഷിയുടെ ഈറ്റില്ലം.ഇക്കൊല്ലം നേരത്തെ കൃഷിയിറക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്.കൈപ്പാട് അരിക്ക് ആവശ്യക്കാർ ഏറെയാണ്.വിഷു സംക്രമം കഴിയുന്നതോടെയാണ് കൈപ്പാട് കൃഷിയുടെ ആദ്യ പടി ആരംഭിക്കുക.കൈപ്പാട് നിലത്ത് വെള്ളം ഊർന്നിറങ്ങുന്നതോടെ മണ്ണ് കൂട്ടൽ പ്രവർത്തി ആരംഭിക്കും.പൊറ്റകൂട്ടുക എന്നാണ് ഇതിന് പറയുക.മഴപെയ്ത് കൈപ്പാടിലെ ഉപ്പ് വെള്ളം ഇല്ലാതാകുന്നതോടെയാണ് വിത്തിറക്കുക.100 ഹെക്ടർ ഭൂമിയിലാണ് കൈപ്പാട് കൃഷി ചെയ്തുവരുന്നത്.

ആദ്യകാലങ്ങളിൽ പരമ്പരാഗത ഇനത്തിൽ പെട്ട കുതിര് നെല്ലായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്.എന്നാൽ പിന്നീട് ഇതിന് പകരം കാർഷിക സർവ്വകലാശാല പ്രത്യേകമായി വികസിപ്പിച്ചെടുത്ത വിത്താണ് ഉപയോഗിക്കുന്നത്.ഏഴോം വിത്ത് എന്നാണ് ഇതിന്റെ പേര് തന്നെ.ഏറെ ഔഷധഗുണമുള്ള അരിയാണ് കൈപ്പാട് അരി.അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്.വിലയും കൂടുതൽ ലഭിക്കും.ഏഴോം കൈപ്പാട് നെല്ലിന് ഭൗമസൂചിക പദവി ഉൾപ്പടെ ലഭിച്ചിട്ടുണ്ട്.

error: Content is protected !!