ജനസാഗരത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി കെ എം മാണിക്ക് അന്തിമോപചാരം അർപ്പിച്ചു

ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കടുത്തുരുത്തിയിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കടുത്തുരുത്തിയിലേക്ക് പ്രവേശിച്ച വിലാപയാത്രയിലെത്തി അദ്ദേഹം മാണിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കുകയായിരുന്നു.

വൈക്കത്തിന് സമാനമായി വലിയ ജനത്തിരക്കാണ് കടുത്തുരുത്തിയിലും അനുഭവപ്പെടുന്നത്. മകന്‍ മോന്‍സ് ജോസഫും കേരള കോണ്‍ഗ്രസ് നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. നേരത്തേ തിരുനക്കര മൈതാനത്തിലെത്തി മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം കടുത്തുരുത്തിക്ക് സമീപമെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.

error: Content is protected !!