ഇടതുപക്ഷത്തിനും ദേശീയ രാഷ്ട്രീയത്തിൽ ഇടമുണ്ടാകും – എ കെ ആന്റണി

മോദി സര്‍ക്കാറിനെതിരായ വികാരവും പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയംഗം എ.കെ ആന്‍റണി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന് വ്യക്തമായതായും ആന്‍റണി പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടായെന്നാണ് ആന്‍റണി വിലയിരുത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെുടുപ്പില്‍ പ്രതിഫലിച്ചു. രാഹുല്‍, പ്രിയങ്ക എന്നിവരുടെ സാന്നിധ്യം യുവ വോട്ടര്‍മാരെ സ്വാധീനിച്ചു. യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. കോണ്‍ഗ്രസ് സംഖ്യ സര്‍ക്കാരിന് സാധ്യത തെളിഞ്ഞതായും ആന്‍റണി പറഞ്ഞു. ഇപ്പോള്‍ സഖ്യത്തിലില്ലാത കക്ഷികളെ കൂടികൂട്ടി സര്‍ക്കാരുണ്ടാക്കും. ഇടതുപക്ഷത്തിനും ദേശീയ രാഷ്ട്രീയത്തില്‍ ഇടമുണ്ടാകുമെന്നും ആന്റണി പറഞ്ഞു.

error: Content is protected !!