ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ജയരാജനെ കാണാൻ വടകരയിൽ

ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും ഇരയും വടകര പാർലമെന്റ്മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജനെ കാണാനെത്തി. കലാപത്തിനിരയായ തയ്യൽക്കാരൻ കുത്തബ്‌ദിൻ അൻസാരിയും കലാപത്തിൽ പങ്കെടുത്ത സംഘ പരിവാർ നേതാവായിരുന്ന അശോക് മൂച്ചിയുമാണ് ജയരാജന്റെ പാട്യം ഓട്ടച്ചിമുക്കിലെ വസതിയിൽ എത്തി ജയരാജനോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ടത്.

2012 കോഴിക്കോട് നടന്ന ഒരു പ്രമുഖ പ്രസിദ്ധീകരണ കമ്പനിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ഇരുവരെയും ജയരാജനെ പരിചയപ്പെടുന്നത്.പിന്നീട് തളിപ്പറമ്പിൽ വച്ച് നടന്ന സെമിനാറിൽ വീണ്ടും കണ്ടുമുട്ടി തുടർന്ന് ഇങ്ങോട്ട് വളരെ ദൃഢമായ ബന്ധം ജയരാജനും ഇവരും തമ്മിൽ.വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് എതിരെ നിലപാടുകൾ സ്വീകരിക്കുന്ന ജയരാജന് പിന്തുണ നൽകാനാണ് എത്തിയതെന്ന് അൻസാരിയും മൂച്ചിയും പറഞ്ഞു.പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ് ചെരുപ്പ് കത്തിയായി ജോലി ചെയ്യുന്നതിൽ പശ്ചാത്തപിക്കുന്നതായി മൂച്ചി പറഞ്ഞു.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തവർ ആയുധമെടുക്കാനാണ് പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ജ്യേഷ്ഠസഹോദരനാണ് ജയരാജനെന്നും വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ പോരാടുന്ന ജയരാജന്റെ വിജയത്തിനായാണ് ഇവിടെ എത്തിയതെന്ന് അൻസാരി പറഞ്ഞു.ഗുജറാത്തിൽ എന്ത് ആഘോഷങ്ങൾ വന്നാലും ഞാൻ ജയരാജേട്ടന് സമ്മാനങ്ങൾ കൈമാറും അതുപോലെ കേരളത്തിൽ എന്ത് ആഘോഷങ്ങൾ ഉണ്ടാകുമ്പോഴും ജയരാജേട്ടൻ സമ്മാനങ്ങൾ കൊടുത്തയക്കുമെന്നും അൻസാരി പറഞ്ഞു. വർഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ എല്ലായിപ്പോഴും ഞാൻ സ്വീകരിച്ചിട്ടുണ്ട് പാർശ്വവലിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കുക എന്നുള്ളതാണ് ഞാൻ സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് പി.ജയരാജൻ പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് ഗുജറാത്തിൽ വേട്ടയാടപ്പെട്ട ആളുകൾക്ക് പിന്തുണയുമായി മാർക്കിസ്റ്റ് പാർട്ടി തേടി എത്തിയത്. ഏഷ്യനെറ്റ് പുറത്ത് വിട്ട സർവ്വെ ജനഹിതം പ്രതിഫലിക്കുന്നതല്ലെന്നും വടകര മണ്ഡലത്തിൽ ഞാൻ ജയിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

error: Content is protected !!